ജയ്സ്വാളും പരാഗും നന്നായി കളിച്ചു : ഹൈദരാബാദിനെതിരെയുള്ള തോല്‍വിയില്‍ പ്രതികരിച്ച് സഞ്ജു

ഹൈദരാബാദ്: ഐപിഎല്ലിലെ മറ്റൊരു ആവേശപ്പോരാട്ടത്തിന്റെ കൂടി തിരശീല വീണു.രാജസ്ഥാന് റോയല്‍സിനെതിരെ അവസാന പന്തില്‍ ഒരു റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കി.കളിക്ക് പിന്നാലെ തോല്‍വിയുടെ കാരണം പറയുകയാണ് രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ്.
Also Read; അമേഠിയില്‍ രാഹുല്‍ മത്സരിക്കും : റായ്ബറേലിയില്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്ഥനും
ഈ സീസണില്‍ അവസാന പന്ത് വരെ നീണ്ടുനില്‍ക്കുന്ന നിരവധി മത്സരങ്ങള്‍ രാജസ്ഥാന് കളിച്ചു. അതില്‍ ചിലതില്‍ വിജയിച്ചു. ചിലതില്‍ പരാജയപ്പെട്ടു. സണ്‍റൈസേഴ്സ് താരങ്ങളുടെ മികവാണ് മത്സരം പരാജയപ്പെടാന്‍ കാരണം. അത്രമേല്‍ മികച്ച രീതിയില്‍ അവര്‍ പോരാടിയെന്നും മലയാളി താരം പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഒരു മത്സരവും അവസാനിക്കും വരെ അതിന്റെ ഫലം പറയാന്‍ കഴിയില്ല. ന്യൂബോളില്‍ ബാറ്റ് ചെയ്യുക ആര്‍ക്കും എളുപ്പമല്ല. എന്നാല്‍ പന്ത് പഴകിയാല്‍ ബാറ്റിംഗ് എളുപ്പമാകും. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ താനും ബട്ലറും പുറത്തായി. എന്നിട്ടും യശസ്വി ജയ്സ്വാളും റിയാന്‍ പരാഗും നന്നായി കളിച്ചു. ഇരുവര്‍ക്കും അഭിനന്ദനങ്ങളെന്നും സഞ്ജു വ്യക്തമാക്കി.