ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി.ഭാര്യ സുനിത കെജ്രിവാളിനും പഞ്ചാബ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പമാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്.കെജ്രിവാള്‍ ജയില്‍ മോചിതനായി എത്തിയാലുടന്‍ ഭര്‍ത്താവിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്താമെന്ന് സുനിത കെജ്രിവാള്‍ നേര്‍ച്ച നേര്‍ന്നിരുന്നു.ജയില്‍ മോചിതനായ ശേഷം അരവിന്ദ് കെജ്രിവാള്‍ ആദ്യം എത്തുന്നത് ഡല്‍ഹി ഹനുമാന്‍ ക്ഷേത്രത്തിലാണ്. ഒരു മണിക്കൂര്‍ സമയം കെജ്രിവാള്‍ പ്രാര്‍ത്ഥനയുമായി ക്ഷേത്രത്തില്‍ തുടര്‍ന്നു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നത്.ഡല്‍ഹി പോലീസ്, ദ്രുത കര്‍മ സേനാംഗങ്ങള്‍, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിന്യസിച്ചു. മേഖലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നിരവധി ആളുകളാണ് കെജ്രിവാളിനെ കാണാന്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ എത്തിയത്. കെജ്രിവാളിന്റെ റോഡ് ഷോ വൈകിട്ട് ആരംഭിക്കും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..