കുടുംബവഴക്ക് ; ഭാര്യയെ കുത്തികൊലപ്പെടുത്തി , ഭര്‍ത്താവ് പിടിയില്‍

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. പള്ളിപ്പുറം ഒറ്റപ്പുന്ന സ്വദേശി രാജേഷ്(45) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പള്ളിപ്പുറം പള്ളിച്ചന്തയ്ക്കു സമീപത്ത് വെച്ചാണ് കേളമംഗലം സ്വദേശി അമ്പിളിയെ ഭര്‍ത്താവ് രാജേഷ് കുത്തിയത്.ആക്രമണത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെവിഎം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അമ്പിളിയെ കുത്തിയശേഷം രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നലെ അര്‍ധരാത്രിയോടെ ഇയാളെ കഞ്ഞിക്കുഴിയിലെ ബാറിന് സമീപത്ത് വച്ച് പിടിച്ചത്. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ രാജേഷ്.കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..