ബീഹാറില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

പട്ന: ബീഹാറിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ആര്‍ജെഡി-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വെടിവെയ്പ്പുണ്ടായത്.പോളിംഗ് ദിനത്തില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സംഘര്‍ഷം. പ്രദേശത്ത് രണ്ട് ദിവസം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി.
Also Read ; സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ ഒരുങ്ങി ബഹ്റൈന്‍
പരിക്കേറ്റവരെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്കിയ ശേഷം മെച്ചപ്പെട്ട ചികിത്സക്കായി പട്നയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പട്ന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..