സ്വന്തം റെക്കോഡ് തിരുത്തി ഹൈബി ഈഡന്‍ ; എറണാകുളം മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷ വിജയം
എറണാകുളം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷ വിജയം സ്വന്തമാക്കി ഹൈബി ഈഡന്‍. എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ സ്വന്തമാക്കിയത്.എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിന്റെ കെ.കെ ഷൈനിന് നിലവില്‍ ലഭിച്ച വോട്ടിനേക്കാളും ലീഡ് ഹൈബി ഈഡന്‍ നേടികഴിഞ്ഞു.നിലവില്‍ 238887 വോട്ടിന്റെ ലീഡാണ് ഹൈബിക്കുള്ളത്. ഷൈനിന് ലഭിച്ചത് 223717 വോട്ടാണ്.
Also Read ; മഹാരാഷ്ട്രയില്‍ അടിപതറി എന്‍ഡിഎ ; ഇന്‍ഡ്യാ മുന്നണിക്ക് കരുത്തേകി ഉള്ളി കര്‍ഷകര്‍
2019 ല്‍ ഹൈബി ഈഡന്‍ വിജയിച്ചത് 169153 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.ഇതുവരെയുള്ള എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ വലിയ ഭൂരിപക്ഷം അതായിരുന്നു.491263 വോട്ടാണ് ഹൈബി നേടിയത്.അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി രാജീവ് നേടിയത് 322110 വോട്ടാണ്.എന്നാല്‍ 2024 ലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സ്വന്തം പേരിലുള്ള റെക്കോഡാണ് ഹൈബി തിരുത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..