പത്തനംതിട്ടയില്‍ പരിശോധനക്കെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഇറങ്ങിയോടി; ചട്ടവിരുദ്ധ സ്വകാര്യപ്രാക്ടീസില്‍ വിജിലന്‍സ് റെയ്ഡ്

പത്തനംതിട്ട : ഡോക്ടര്‍മാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താന്‍ വിജിലന്‍സ് റെയ്ഡ്. പത്തനംതിട്ടയില്‍ പരിശോധനക്കെത്തിയപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ ഇറങ്ങിയോടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടര്‍ ഉള്‍പ്പെടെയാണ് ഇറങ്ങിയോടിയത്. ആറ് ഡോക്ടര്‍സിനെതിരെ വിജിലന്‍സ് വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്യും.
ആശുപത്രി വളപ്പിനുള്ളില്‍ തന്നെ ഇവര്‍ പ്രാക്ടീസ് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ ഇറങ്ങിയോടിയത്. പിടികൂടുമെന്ന് ഭയപ്പെട്ട് ഇറങ്ങിയോടിയതാകാമെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സ്വകാര്യപ്രാക്ടീസിനായി ചില ചട്ടങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രാക്ടീസ് ചെയ്യാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാന്‍ വേണ്ടിയുള്ള പരിശോധനയാണ് വിജിലന്‍സ് നടത്തിയത്. അതിന്റെ ഭാഗമായിട്ടാണ് പത്തനംതിട്ടയിലും കോഴഞ്ചേരിയിലും വിജിലന്‍സ് സംഘം പരിശോധനക്കെത്തിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം