മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി കെ നട്‌വര്‍ സിങ് അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 93 വയസ്സായിരുന്നു. ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മുന്‍ കോണ്‍ഗ്രസ് എംപിയായിരുന്ന നട്വര്‍ സിങ് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു.
Also Read ; ചേര്‍ത്തലയിലെ യുവതിയുടെ മരണം ; തുമ്പപ്പൂവ് തോരന്‍ അല്ല വില്ലനെന്ന് പ്രാഥമിക നിഗമനം
പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1966 മുതല്‍ 1971 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസ് ചുമതലയും വഹിച്ചു. 1984-ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. നിരവധി പുസ്തകങ്ങളും നട്വര്‍ സിങ് രചിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..