മലയാള സിനിമയെ നിയന്ത്രിക്കുന്നത് ‘പവര്‍ഗ്രൂപ്പാണ്’,അവരെ ആരും ഒന്നും പറയില്ല

തിരുവനന്തപുരം: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പല ഞെട്ടിക്കുന്ന വിവരങ്ങളും ഉള്‍പ്പെടുന്നതായി പരാമര്‍ശം. മലയാശ സിനിമയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഒരു പവര്‍ ഗ്രൂപ്പാണെന്നും അവര്‍ക്കെതിരെ സംസാരിക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയില്‍ സംവിധായകനെതിരെ പരാതി പറയാന്‍ പോലും സ്ത്രീകള്‍ക്ക് സാധ്യമല്ല. അങ്ങനെ പറഞ്ഞാല്‍ മിണ്ടാതെയിരിക്കാനും ‘അഡ്ജസ്റ്റ്’ ചെയ്യാനുമാണ് പറയുക. എന്നാല്‍ പുരുഷ സൂപ്പര്‍സ്റ്റാറുകള്‍ക്കോ, സംവിധായകര്‍ക്കോ പ്രൊഡ്യൂസര്‍ക്കോ എന്ത് വേണമെങ്കിലും ചെയ്യാമെന്നും ആരും അവരെ ഒന്നും പറയില്ലെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. ഇനി അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തുപറഞ്ഞാല്‍ പിന്നെ സിനിമയില്‍ ഇനിയൊരു അവസരം ലഭിക്കില്ലെന്ന് സ്ത്രീകള്‍ ഭയക്കുന്നുവെന്ന് മുതിര്‍ന്ന ഒരു നടിയുടെ മൊഴിയുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..