#kerala #Top Four

സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗികാരോപണം ; ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഇന്നാരംഭിക്കും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്തിനും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനേയും എതിരെ ഉയര്‍ന്ന് ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘമാണ് രൂപീകരിച്ചിരിക്കുന്നത്.അന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സര്‍ക്കാരിനെയും പ്രതിരോധിത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു തീരുമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ കേസെടുക്കാനാണ് തീരുമാനം.

അതേസമയം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കും. രഞ്ജിത്തിനെ പരസ്യമായി സംരക്ഷിച്ചതില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. മന്ത്രിയുടെ പ്രസ്താവനകള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയെന്നാണ് വിലയിരുത്തല്‍.

 

Leave a comment

Your email address will not be published. Required fields are marked *