നിവിന്‍ പോളിക്കെതിരായ പീഡന പരാതി ; തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇവിടെ തന്നെ ഉണ്ടാകണം, താരത്തിന് പിന്തുണയുമായി നടന്‍ ബാല

നടന്‍ നിവിന്‍ പോളിക്കെതിരായ യുവതിയുടെ പീഡന പരാതിയില്‍ താരത്തെ പിന്തുണച്ച് നടന്‍ ബാല രംഗത്ത്. ആരോപണവുമായി ബന്ധപ്പെട്ട് നിവിന്‍ പോളി നടത്തുന്ന നിയമ പോരാട്ടത്തില്‍ താനടക്കമുള്ളവര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ബാല പറഞ്ഞു. താന്‍ എവിടെയും ഓടിപ്പോയിട്ടില്ലെന്നും ഇവിടെത്തന്നെയുണ്ടെന്നുമുള്ള വാക്കുകള്‍ ശ്രദ്ധിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇവിടെത്തന്നെ ഉണ്ടാകണമെന്നും ബാല പറഞ്ഞു.
Also Read ; മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി എം വി ഗോവിന്ദനും കൈമാറി പി വി അന്‍വര്‍
നിവിന്‍ പോളിയെ ബഹുമാനിക്കണമെന്ന് ബാല പറഞ്ഞു. ഒരു നടനെന്ന നിലയിലോ സുഹൃത്തോ ആയല്ല, പൗരനെന്ന നിലയിലാണിതു പറയുന്നത്. അദ്ദേഹം കാണിച്ച ആദരവും ധൈര്യവും ഉണ്ട്. അതല്ലേ വേണ്ടതെന്ന് ബാല ചോദിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ബാല താരത്തെ പിന്തുണച്ച് രംഗത്ത് വന്നത്.
‘നിങ്ങള്‍ക്ക് അറിയാത്തൊരു പോയിന്റും ഞാന്‍ പറയാന്‍ പോകുന്നു. എന്താണ് ഒരു ആരോപണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്? ആണോ പെണ്ണോ മറ്റൊരാളില്‍ കുറ്റം ചാര്‍ത്തുന്നു. അത് തെളിയിക്കേണ്ടത് ആരുടെ കടമയാണ്? അത് കൊടുത്ത ആളുടെ കടമയാണ്. നിവിന്‍ പോളിയുടെ കടമയല്ല ഈ കുറ്റം തെളിയിക്കേണ്ടത്. നിയമം പഠിക്കണം. ആരോപണം ഉന്നയിച്ചയാളാണ് അത് തെളിയിക്കേണ്ടത്. ഈ ലോകത്ത് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാം. പക്ഷേ ചില കാര്യങ്ങള്‍ ഭയങ്കരമായി തിരിച്ചടിക്കും.
ഏതറ്റം വരെയും പോകുമെന്നാണ് നിവിന്‍ പറഞ്ഞ രണ്ടാമത്തെ പോയിന്റ്. ഞാന്‍ പുള്ളിയെ കാണാത്ത ഒരാളാണ്. പക്ഷേ കുറച്ച് താരങ്ങള്‍ പറഞ്ഞിട്ടുണ്ട്, ഇവിടെ ബ്ലാക്ക്‌മെയിലിങ് ഉണ്ടെന്ന്. എന്റെ ഫോണിലും കുറച്ച് സന്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഞാനത് കൂളായി കൈകാര്യം ചെയ്തപ്പോള്‍, കോമഡിക്കു ചെയ്തതാണെന്നുപറഞ്ഞു. നമുക്കും തിരിച്ച് കോമഡി കാണിക്കാന്‍ പറ്റും. അത് ചിലപ്പോള്‍ സീരിയസായിപ്പോകും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നിയമം ജയിക്കണം. യഥാര്‍ഥ കുറ്റവാളികള്‍ പലപ്പോഴും രക്ഷപ്പെടാറുണ്ട്. അങ്ങനെ രക്ഷപ്പെടാനുള്ള വഴിയൊരുക്കി കൊടുക്കാനാണ് നിവിന്‍ പോളിയെ ഈ കേസില്‍ പിടിച്ചിട്ടത്. നിവിന്‍ പോളിക്ക് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ ഉടനടി പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുകയും മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നുപറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്. അന്തസ്സായി അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു. അതാണ് ആണത്തം.ന്യായം എവിടെയോ, അവിടെ പോരാടി ജയിക്കണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ കടുത്ത ശിക്ഷയാണ് അത് കൊടുത്തവര്‍ അനുഭവിക്കേണ്ടി വരിക. അങ്ങനെ എട്ടു വര്‍ഷം കോടതിയില്‍ കഷ്ടപ്പെട്ട മനുഷ്യനെ തനിക്കറിയാമെന്നും ബാല കൂട്ടിച്ചേര്‍ത്തു.