ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം
ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. ഇത് കുറ്റമാക്കിയാല്‍ ദാമ്പത്യ ബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സംവിധാനത്തില്‍ ഗുരുതരമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും സുപ്രീംകോടതി എതിര്‍ സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. ഭാര്യയെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചാല്‍ ബലാത്സംഗ കുറ്റത്തില്‍ നിന്ന് ഒരു ഭര്‍ത്താവിനെ ഒഴിവാക്കണമോ എന്ന ചേദ്യമുന്നയിക്കുന്ന ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
Also Read; മണിപ്പൂരില്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചു
ഒരു പുരുഷന്‍ പ്രായപൂര്‍ത്തിയായ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗമല്ല. ഭര്‍തൃ ബലാത്സംഗം കുറ്റമാക്കിയാല്‍ ദൂരവ്യാപകമായ ഫലമുണ്ടാകുമെന്നും സമ്മതം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് തെളിയിക്കുന്നത് ബുദ്ധിമുട്ടും വെല്ലുവിളിയുമാകുമെന്നും കേന്ദ്രം പറഞ്ഞു. വിഷയത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഓരോ സ്ത്രീയുടേയും സ്വാതന്ത്ര്യവും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഭാര്യടെ സമ്മതം ലംഘിക്കാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ബലാത്സംഗം എന്ന കുറ്റകൃത്യത്തെ വിവാഹസംവിധാനത്തിലേക്ക് ചേര്‍ക്കുന്നത് നിര്‍ദയ നടപടിയാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.