#kerala #Top Four

തുടരെ ബൈക്കപകടം; റോഡില്‍ വീഴുന്ന ആനപ്പിണ്ടം മൂന്നാം പാപ്പാന്‍ നീക്കണം : ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂര്‍: ദേവസ്വത്തിന്റെ ആനകളെ കൊണ്ടു പോകുമ്പോള്‍ പൊതുനിരത്തുകളില്‍ വീഴുന്ന പിണ്ടം പാപ്പാന്‍ റോഡരികിലേക്ക് നീക്കണമെന്ന് ദേവസ്വം ഭരണ സമിതി. ഇരുചക്രവാഹനങ്ങള്‍ പിണ്ടത്തില്‍ കയറി അപകടത്തില്‍പ്പെടുന്നത് ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ മാസം 17ന് ചേര്‍ന്ന ദേവസ്വം ഭരണസമിതി വിഷയം ചര്‍ച്ച ചെയ്തത്.
ആനയെ അനുഗമിക്കുന്ന മൂന്നാം പാപ്പാന്‍ പിണ്ടം റോഡരികിലേക്ക് നീക്കിയിടണമെന്നാണ് ഭരണ സമിതി നിര്‍ദേശം. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററും സൂപ്പര്‍വൈസറും ഇതുസംബന്ധിച്ച് പാപ്പന്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. പിണ്ടം നീക്കിയിടാത്തത് മൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്കെല്ലാം മൂന്നാം പാപ്പാനായിരിക്കും ഉത്തരവാദിയെന്നും ഭരണസമിതി അറിയിച്ചു. ആനത്താവളത്തില്‍ നിന്ന് വൈകീട്ട് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന ആനകളിടുന്ന പിണ്ടം കാണാതെ രാത്രി അപകടങ്ങള്‍ സംഭവിക്കുന്നത് പതിവായിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *