പ്രതിയെ പിടിക്കാന്‍ ബൈക്കില്‍ സിനിമാ സ്റ്റൈല്‍ ചേസിങ്; റീല്‍സിലൂടെ പ്രശസ്തയായ വനിതാ എസ് ഐക്കും കോണ്‍സ്റ്റബിളിനും ദാരുണാന്ത്യം
ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടാനുള്ള ചേസിങിനിടെ കാറിടിച്ച് 2 വനിതാ പോലീസുകാര്‍ക്ക് ദാരുണാന്ത്യം. മാധവാരം മില്‍ക്ക് കോളനി പോലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈതിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിനു സമീപമായിരുന്നു അപകടം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനായി ഇരുചക്ര വാഹനത്തില്‍ പുറപ്പെട്ട ഇരുവരെയും അമിത വേഗത്തില്‍ വന്ന കാര്‍ പിന്നില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ചെങ്കല്‍പെട്ട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ അന്‍പഴകനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് എസ്ഐ ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീല്‍സുകളാണ് ജയശ്രീ കൂടുതലായും പങ്കുവയ്ക്കാറുള്ളത്.
Also Read; സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് ; പവന് 58,840 രൂപയായി