January 2, 2025
#Crime #Top Four

ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

മൈസൂരു: ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പ(60)യെയാണ് മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ പാണ്ഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 26 ന് അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പുറകില്‍ നിന്ന് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞു. തുടര്‍ന്നുള്ള പോലീസിന്റെ ചോദ്യംചെയ്യലില്‍ പാണ്ഡു കുറ്റം സമ്മതിക്കുകയായിരുന്നു.

Also Read; 15 കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് വയോധിക മരിച്ച സംഭവം; മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്

ഡിസംബര്‍ 25 ന് അണ്ണപ്പയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാല്‍ ഇരട്ടി നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *