February 19, 2025
#Crime #news #Others #Top Four #Top News

മന്ത്രി ഗണേഷുമായി ഷെറിന് അടുത്ത ബന്ധം, മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചു; വെളിപ്പെടുത്തലുമായി സഹതടവുകാരി

ആലപ്പുഴ: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷാ ഇളവ് നേടിയ പ്രതി ഷെറിന്‍ ജയിലില്‍ നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ അനുഭവിച്ചതായി സഹതടവുകാരി സുനിത ചാനലുകളില്‍ വെളിപ്പെടുത്തി. ഷെറിന്‍ ജയില്‍ ഡിഐജിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മന്ത്രി ഗണേഷ് കുമാറുമായി അടുത്തബന്ധമുണ്ടായിരുന്നതായി ഷെറിന്‍ തന്നോട് വെളിപ്പെടുത്തിയിരുന്നതായും സുനിത വ്യക്തമാക്കി.

ഷെറിന് മേയ്ക്കപ്പ് സാധനങ്ങളും ഫോണും ജയിലില്‍ അനുവദിച്ചു. ശിക്ഷയില്‍ ഇളവ് നേടാന്‍ അര്‍ഹതയുള്ള അഞ്ചിലധികം പേര്‍ വനിതാ ജയിലില്‍ ഉണ്ടെന്നും ഇതു മറികടന്നാണ് ഷെറിന് ആനുകൂല്യങ്ങള്‍ ലഭിച്ചതെന്നും സുനിത പറയുന്നു. ജയില്‍ ഉദ്യോഗസ്ഥരിലും രാഷ്ട്രീയക്കാരിലും ഉള്ള സ്വാധീനമാണ് ഷെറിന് ഇളവ് ലഭിക്കാന്‍ ഇടയാക്കിയതെന്നും സുനിത പറഞ്ഞു. ജയിലില്‍ നിയമവിരുദ്ധമായി ഷെറിന്‍ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നത് സംബന്ധിച്ച് സുനിത ജയില്‍ മേധാവികള്‍ക്ക് പരാതി നല്‍കിയിരുന്നു.

വധശ്രമ കേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന സുനിത ത്യശൂര്‍ പത്താംക്കല്ല് സ്വദേശിനിയാണ്. 2015ല്‍ താന്‍ ഷെറിന് എതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും അന്നത്തെ ജയില്‍ ഉദ്യോഗസ്ഥര്‍ സുനിതയെ സംരക്ഷിച്ചു. ഷെറിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ തനിക്ക് ഭീഷണിയുണ്ടെന്നും സുനിത റിപ്പോര്‍ട്ടര്‍ ചാനലില്‍ വെളിപ്പെടുത്തി.

 

Leave a comment

Your email address will not be published. Required fields are marked *