സമരം 27-ാം ദിനത്തിലേക്ക്; വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍

തിരുവനന്തപുരം: വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സമരത്തിന്റെ ഇരുപത്തിയേഴാം ദിവസമാണ് ഇന്ന്. മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ ഇന്ന് സമരവേദിയില്‍ എത്തും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും. അതോടൊപ്പം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഇതുവരെയും അനുനയ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളും തുറന്നിട്ടില്ല.