#news #Top Four

ഷഹബാസ് കൊലക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്; പോലീസ് കേസെടുത്തു

കോഴിക്കോട്: ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന അധ്യാപകനാണ് ഊമക്കത്ത് ലഭിച്ചത്. കത്ത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ താമരശ്ശേരി പോലീസ് കേസ് എടുത്തു.

ഷഹബാസ് കൊലക്കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്ത് അയച്ചിരിക്കുന്നത്. വൃത്തിയുളള കൈപ്പടയില്‍ എഴുതിയ കത്ത് തപാലിലാണ് അധ്യാപകന് ലഭിച്ചത്. വിലാസം രേഖപ്പെടുത്താതെയാണ് കത്തയച്ചിരിക്കുന്നത്.
കത്തില്‍ ഷഹബാസിന്റെ കൊലപാതകത്തില്‍ അമര്‍ഷം രേഖപ്പെടുത്തുകയും കുറ്റാരോപിതര്‍ക്കെതിരെ കൊലവിളി നടത്തുകയും ചെയ്തിട്ടുണ്ട്. കോരങ്ങാട്ടെ പരീക്ഷ കേന്ദ്രത്തില്‍ പോലീസ് സുരക്ഷയില്‍ ഏതാനും പരീക്ഷ മാത്രമേ എഴുതാന്‍ പറ്റുകയുളളൂ, എസ്എസ്എല്‍എസി പരീക്ഷ പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടികളെ അപായപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുളള കേസായതിനാല്‍ അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്.

Also Read; എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറിനുള്ളില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി

കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്. ഷഹബാസ് കൊലപാതകത്തില്‍ അക്രമത്തിനും ഗൂഢാലോചനയ്ക്കും പ്രേരണ നല്‍കിയവരെ കൂടി കേസില്‍ ഉള്‍പ്പെടുത്താനുളള തയ്യാറെടുപ്പിലാണ് പോലീസുള്ളത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *