വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം, പാകിസ്ഥാന്‍ ആണവരാഷ്ട്രമെന്ന് മറക്കരുത്; വീണ്ടും ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ഡല്‍ഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തോട് പാകിസ്ഥാന്റെ ഭീഷണി. വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാകിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും പറഞ്ഞു. പിന്നാലെ നിയന്ത്രണ രേഖയില്‍ ഇന്നലെ രാത്രിയും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. അതേസമയം ഇന്ത്യയുമായും പാകിസ്ഥാനുമായും സമ്പര്‍ക്കത്തിലാണെന്ന് പ്രതികരിച്ച ഡൊണള്‍ഡ് ട്രംപ്, ഭീകരാക്രമണത്തെ കശ്മീര്‍ തര്‍ക്കത്തോട് ചേര്‍ത്ത് വ്യാഖ്യാനിച്ചു. മോശം ആക്രമണമാണ് ഇത്തവണ നടന്നതെന്നും ട്രംപ് പറഞ്ഞു.
Also Read; പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം; പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടു
അതിനിടെ ഇന്നലെ രാത്രിയും രണ്ട് ഭീകരരുടെ വീടുകള്‍ കശ്മീരില്‍ തകര്‍ത്തു. പുല്‍വാമയിലാണ് അഹ്‌സാന്‍ ഉള്‍ ഹഖ്, ഹാരി അഹമദ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് വിവരവും അന്വേഷണവും പാകിസ്ഥാന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ലോക നേതാക്കളോട് വിശദീകരിച്ചിട്ടുണ്ട്. കശ്മീര്‍ താഴ്വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ അവലോകനം ചെയ്യാന്‍ സൈന്യം തീരുമാനിച്ചിട്ടുണ്ട്. അമര്‍നാഥ് യാത്ര നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തെ വിനോദ സഞ്ചാര മേഖല സുരക്ഷിതമെന്ന് വിദേശ രാജ്യങ്ങളെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര തടയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കരുതെന്ന് രാജ്യങ്ങളോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. അമേരിക്കയും, ബ്രിട്ടണും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ അഭ്യര്‍ത്ഥന.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…