തുടക്കത്തിലേ കല്ലുകടി; ബിജെപി അഭിമാന പദ്ധതിയായി കാണുന്ന അഗ്‌നിവീര്‍ പദ്ധതി അവലോകനം വേണമെന്ന് ആവശ്യപ്പെട്ട് ജെഡിയു

ന്യൂഡല്‍ഹി: സായുധ സേനയിലെ റിക്രൂട്ട്മെന്റിനായുള്ള ബിജെപി അഭിമാന പദ്ധതിയായി കാണുന്ന അഗ്‌നിവീര്‍ പദ്ധതിയുടെ അവലോകനം ആവശ്യപ്പെടാനൊരുങ്ങി ജെഡിയു. പല സംസ്ഥാനങ്ങള്‍ക്കും അഗ്‌നിവീര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നീരസമുണ്ടെന്നും അതുകൊണ്ട് അഗ്‌നിവീറിന്റെ അവലോകനം തേടുമെന്നും ജെഡിയുവിന്റെ മുഖ്യ വാക്താവും നിതീഷ് കുമാറിന്റെ ഏറ്റവും അടുത്ത സഹായിയുമായ കെ.സി. ത്യാഗി പറഞ്ഞു. അതേ സമയം പദ്ധതിയെ എതിര്‍ക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read ; ബിജെപി എംപിമാരും മുഖ്യമന്ത്രിമാരും നേരെ ഡല്‍ഹിയിലേക്ക്; നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച
രാജ്യവ്യാപകമായി ജാതി സര്‍വേ നടത്തണമെന്നും ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്നും ത്യാഗി ആവശ്യപ്പെട്ടു.
ആദ്യ രണ്ടു ടേമുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും എന്‍ഡിഎ ഭരണമെന്നുള്ള സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യാ മുന്നണിയുടെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു രാജ്യവ്യാപകമായ ജാതി സര്‍വേ. സര്‍വേ നടത്തണമെന്ന ജെഡിയു ആവശ്യത്തിന് ബിജെപി എന്ത് തീരുമാനമെടുക്കുമെന്നത് ചര്‍ച്ചാവിഷയമായിട്ടുണ്ട്. ബിജെപിയില്‍ ചേരുന്നതിന് മുമ്പ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ജാതി സര്‍വേ നടത്തിയിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം