പാലക്കാട് ഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും കാണാനില്ല
പാലക്കാട്: ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയെ (26) ആണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഇപ്പോള്‍ കാണ്മാനില്ല.
Also Read ; ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം
മദ്യപാനിയായ ഭര്‍ത്താവ് സജിതയുമായി വഴക്കിടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സമാനമായ രീതിയില്‍ കഴിഞ്ഞദിവസവും പ്രശ്നമുണ്ടായെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. സംഭവം നടന്ന വീട്ടില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തുകയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം