#health #kerala #Top Four

കോഴിക്കോട് കൊമ്മേരിയില്‍ അഞ്ച് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; ആകെ രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി

കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയില്‍ വീണ്ടും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് പുതിയതായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 47 പേര്‍ക്കാണ് ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചത്.

Also Read ; റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്ക് അയച്ച നാല് സാമ്പിളുകള്‍ ആണ് പോസിറ്റീവ് ആയത്. അതേസമയം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു.ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയില്‍ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതില്‍ പരിശോധനക്കയച്ച സാമ്പിളുകളില്‍ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതായി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. അതേസമയം, മഞ്ഞപ്പിത്തം പടരുന്നതില്‍ കൊമ്മേരി ജനകീയ സമിതിയെ പഴിചാരി കോര്‍പറേഷന്‍ രംഗത്തെത്തി. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന പ്രാദേശിക കുടിവെളള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോര്‍പറേഷന്റെ നിലപാട്. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നല്‍കിയിട്ടും ഇതില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പ്രദേശത്തെ 4 കിണറുകളില്‍ നിന്നുളള വെള്ളം ടാങ്കിലേക്ക് എത്തിച്ച് 265 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുളള പദ്ധതിയുടെ നടത്തിപ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള ജനകീയ സമിതിക്കായിരുന്നു. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തിലാണ് നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കാതെയുള്ള കോര്‍പറേഷന്റെ വിമര്‍ശനം.മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ കോര്‍പറേഷന്‍ ജനകീയ സമിതിക്ക് സാധന സാമഗ്രികള്‍ നല്‍കിയിരുന്നു. ശുചീകരിച്ചുവെന്ന റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ പരിശോധനയൊന്നും ഉണ്ടായില്ല.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍

  • മഞ്ഞ ചര്‍മ്മവും കണ്ണുകളും
  • ഇരുണ്ട നിറമുള്ള മൂത്രം
  • ഇളം അല്ലെങ്കില്‍ കളിമണ്‍ നിറമുള്ള മലം
  • ഛര്‍ദ്ദിയും ഓക്കാനവും
  • വിശപ്പ് നഷ്ടം
  • വയറുവേദന
  • വിശദീകരിക്കാത്ത ഭാരം കുറയ്ക്കുക
  • പേശികളും സംയുക്ത വേദനയും
  • കടുത്ത പനി
  • ചില്ലുകള്‍
  • ചൊറിച്ചില്‍ തൊലി

 

Leave a comment

Your email address will not be published. Required fields are marked *