കെ എം ഷാജിയുടെ പൊതുയോഗം മുടക്കിയെന്ന് ആരോപണം; നിഷേധിച്ച് ലീഗ് നേതൃത്വം
തിരുവനന്തപുരം: കെ എം ഷാജി നിലമ്പൂരില്‍ നടത്താനിരുന്ന പൊതുയോഗം മുസ്ലിം ലീഗ് നേതൃത്വം മുടക്കിയെന്ന് ആരോപണം. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നായിരുന്നു പരിപാടി നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. നിലമ്പൂര്‍ മണ്ഡലം ലീഗ് കമ്മിറ്റിയാണ് സമ്മേളനം തീരുമാനിച്ചിരുന്നത്. എന്നാല്‍ നേതൃത്വം ഇടപെട്ട് അനുമതി നിഷേധിച്ചതോടെ മണ്ഡലം കമ്മിറ്റി പിന്‍വാങ്ങിയെന്നാണ് ആരോപണം. കമ്മിറ്റിയുടെ നടപടിയില്‍ നേതൃത്വത്തിനെതിരെ സൈബര്‍ ഗ്രൂപ്പുകളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
Also Read ; 56 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും
പരിപാടി റദ്ദാക്കിയത് ഇടതുപക്ഷമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമെന്നാണ് വിമര്‍ശനമുയരുന്നത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ലീഗ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. പോസ്റ്ററുകള്‍ വ്യാജമെന്നും പരിപാടി പ്രഖ്യാപിച്ചിട്ടില്ലന്നും വിശദീകരണം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..