ഇന്നും കേരളത്തില്‍ അയിത്തം
തൊട്ടൂകൂടായ്മയും തീണ്ടിക്കൂടായ്മയും എന്നേ അവസാനിപ്പിച്ച നാടാണ് നമ്മുടേത്, എക്കാലത്തും നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് നമ്മള്‍ കേരളീയര്‍… തേച്ചുമിനുക്കി തിളക്കം വെച്ച വാക്കുകള്‍ ഈ വിധത്തില്‍ ഏറെയാണ്. സാംസ്‌കാരിക പ്രബുദ്ധര്‍ എന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ഇന്നും അയിത്തം നിലനില്‍ക്കുന്നുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ വിശ്വസിച്ചേ പറ്റൂ…പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്.
പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്നതിനാല്‍ ഉന്നതകുലജാതരെന്ന് വിശ്വസിക്കുന്നവര്‍ തങ്ങളുടെ മക്കളെയൊന്നും ഈ വിദ്യാലയത്തിലേക്ക് അയക്കുന്നില്ല, പകരം മറ്റു സ്‌കൂളിലേക്ക് അവര്‍ അവരെ പറഞ്ഞയക്കുന്നു. ജാതീയത തേര്‍വാഴ്ച നടത്തുന്ന ഏതെങ്കിലും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കാഴ്ചയല്ലിത്. നമ്മുടെ സാക്ഷര-സുന്ദര കേരളത്തില്‍, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ എല്‍.പി.സ്‌കൂളിലെ നേര്‍ അനുഭവമാണിത്….