December 22, 2024
#Top Four

ഇസ്രായേല്‍ ഹമാസ് യുദ്ധം: ഇസ്രായേലിലേക്കുള്ള വിമാന സര്‍വ്വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ദില്ലി: ഇസ്രായേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെ എയര്‍ ഇന്ത്യ ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റദ്ദാക്കിയിട്ടുള്ളത്. ഈ മാസം 14 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലായിരുന്നു എയര്‍ ഇന്ത്യ ഇസ്രായേലിലേക്ക് സര്‍വീസുകള്‍ നടത്തിയിരുന്നത്.

അതേസമയം, ഇസ്രായേലിലെ സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നുണ്ടെങ്കിലും ഒഴിപ്പിക്കല്‍ തല്‍ക്കാലം വേണ്ടെന്നുള്ള നിലപാടിലാണ് ഇന്ത്യ. എങ്കിലും ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ വ്യോമ- നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നേക്കും.

Also Read; മയക്കുമരുന്നുപയോഗിച്ച് കറങ്ങിനടന്നാലും ഇനി പിടിവീഴും, പുതിയ സംവിധാനവുമായി പോലീസ്

 

Leave a comment

Your email address will not be published. Required fields are marked *