അമിത് ഷാ കേരളത്തിലേക്ക്; 13ന് തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ ഡി എയുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. പരിപാടിക്കായി അമിത് ഷാ 13ന് തിരുവനന്തപുരത്തെത്തും. നേരത്തെ കേരള പദയാത്ര 12ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 13ലേക്ക് മാറ്റിയത്. വൈകീട്ട് മൂന്നിനാണ് പൊതുയോഗം. കേരളപദയാത്രയുടെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം ഫെബ്രുവരി 3ന് ശനിയാഴ്ചയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം