വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടു
ലോസ് ഏഞ്ചലസ്: വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രസ്റ്റ്യന്‍ ഒലിവറും (51) അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10ഓടെയാണ് വിമാനാപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെയാണ് കരീബിയന്‍ കടലില്‍ വിമാനം പതിക്കുകയായിരുന്നു വെന്നാണ് വിവരം. 30 വര്‍ഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യന്‍ ഒലിവര്‍. സെന്റ് ലൂസിയയിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോവുകയായിരുന്നു ഇവര്‍. ഒലിവറിന്റെ മക്കളായ മെഡിറ്റ (10),അനിക് (12)എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് ഷാസും അപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്നയുടന്‍ […]