കേരളത്തിലെ സഹകരണമേഖലയില്‍ സമഗ്രമാറ്റം ഉണ്ടാകണം: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള
കോഴിക്കോട്: ഭാരതത്തിന്റെ മുന്നേറ്റത്തെ തടഞ്ഞത് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആസൂത്രണത്തിലെ പിഴവാണെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള പറഞ്ഞു. ബേപ്പൂര്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ.ഓപറേറ്റീവ് സൊസൈറ്റി കര്‍ഷകരെ ആദരിക്കാന്‍ സംഘടിപ്പിച്ച ആദരം 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഗാന്ധിജിയുടെ ദര്‍ശനവും സാമ്പത്തിക വീക്ഷണവും ഭരണാധികാരികള്‍ മറന്നു. ഇന്ത്യന്‍ സോവിയറ്റ് യൂണിയനെ പിന്തുടര്ന്നു. പഞ്ചവത്സര പദ്ധതികള്‍ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിച്ചില്ല. ആ പിന്നോക്കാവസ്ഥയില്‍ നിന്നാണ് ഇന്ന് ഭാരതം പുരോഗതിയിലേക്ക് കുതിക്കുന്നത്. ഗ്രാമീണ ഭാരതത്തെ സ്വാശ്രയമാക്കുന്നതിലൂടെയാണ് ക്ഷേമരാഷ്ട്രമുണ്ടാവുക. സഹകരണ […]