വിദേശനാണ്യ ലംഘന കേസ്: അശോക് ഗെഹ്ലോട്ടിന്റെ മകന് വൈഭവ് ഇഡിക്ക് മുന്നില്‍ ഹാജരായി
ജയ്പൂര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന് വൈഭവ് ഗെഹ്ലോട്ടിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അന്വേഷണ ഏജന്‍സി വിളിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് 1999 ലെ ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനവുമായി ബന്ധപ്പെട്ട് വൈഭവ് ഇഡിയ്ക്ക് മുമ്പാകെ ഹാജരായത്. രാവിലെ പതിനൊന്നരയോടെയാണ് അദ്ദേഹം കേന്ദ്ര ഏജന്‍സി ആസ്ഥാനത്ത് എത്തിയത്. രാജസ്ഥാന് ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ അടുത്തിടെ നടന്ന ഇഡി റെയ്ഡുകളുമായി ബന്ധപ്പെട്ടതാണ് സമന്‍സ്. Join with metro […]