നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശം എക്‌സില്‍ പങ്കുവച്ചു; ബിജെപിക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശം എക്‌സ് ഹാന്‍ഡില്‍ ട്വീറ്റ് ചെയ്ത ബിജെപിക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം പ്രകടനപത്രികയാണെന്ന മോദിയുടെ പരാമര്‍ശമാണ് ബിജെപി എക്‌സില്‍ പങ്കുവച്ചത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ബെംഗളൂരു മല്ലേശ്വരം പോലീസ് കേസെടുത്തത്.മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആര്‍ പി ആക്ട് 125ാം വകുപ്പ് ഐപിസി 153ാം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. Also Read; ബീഹാറില്‍ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു അതിനിടെ […]