February 22, 2025

മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്‍ ചെരിഞ്ഞു

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാന ചെരിഞ്ഞു. ചികിത്സയിലിരിക്കെയാണ് കൊമ്പന്‍ ചെരിഞ്ഞത്. ഡോക്ടര്‍ ചികിത്സ നല്‍കുന്നതിനിടെ കൊമ്പന്‍ ചെരിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മസ്തകത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊമ്പനെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പിടികൂടി കോടനാടെത്തിച്ചത്. മയക്കുവെടി വെച്ചപ്പോള്‍ മയങ്ങിവീണ ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയായിരുന്നു കോടനാട്ടേക്ക് കൊണ്ടുപോയത്. Also Read; വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും […]