ഡോറിവല്‍ ജൂനിയര്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍
റിയോ ഡി ജനീറോ: ബ്രസീല്‍ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയര്‍ എത്തുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. വ്യാഴാഴ്ച റിയോ ഡി ജനീറോയിലുള്ള സിബിഎഫ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും സിബിഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു. 2026 ലോകകപ്പ് വരെ ഡോറിവല്‍ ടീമിനെ പരിശീലിപ്പിക്കുമെന്ന് ബ്രസീല്‍ ഫുട്ബോള്‍ അറിയിച്ചു. ലോകകപ്പ് യോഗ്യത മത്സരത്തിലെ തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്ന് ബ്രസീല്‍ കഴിഞ്ഞ ദിവസം താത്കാലിക പരിശീലകനായ ഫെര്‍ണാണ്ടോ ഡിനിസിനെ പുറത്താക്കിയിരുന്നു. […]