എന്‍ജിനീയറിങ് പ്രവേശന പരീക്ഷാസമയത്തില്‍ മാറ്റം വരുത്തി; പരീക്ഷ ഉച്ചക്ക് 2 ന്, 11.30ന് പരീക്ഷാഹാളില്‍ എത്തണം

തിരുവനന്തപുരം: ജൂണ്‍ അഞ്ചിന് തുടങ്ങുന്ന എന്‍ജിനീയറിങ് പ്രവേശനപരീക്ഷാസമയം മാറ്റി. വിദ്യാര്‍ഥികള്‍ക്ക് ദൂരസ്ഥലങ്ങളിലുള്ള കേന്ദ്രങ്ങളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പരീക്ഷാസമയം മാറ്റിയത്. രാവിലെ പത്തിന് തുടങ്ങിയിരുന്ന പരീക്ഷ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന രീതിയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ജൂണ്‍ അഞ്ചുമുതല്‍ ഒമ്പതുവരെയാണ് എന്‍ജിനീയറിങ് പ്രവേശനപരീക്ഷ നടക്കുന്നത്. പുതിയ സമയക്രമമനുസരിച്ച് ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ 11.30ന് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഒന്നരയ്ക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. Also Read; ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 […]