പാലക്കാട് തെരഞ്ഞെടുപ്പില്‍ സിപിഎം ചെലവഴിച്ചത് ഒയാസിസിന്റെ പണം : രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തില്‍ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് തെരഞ്ഞെടുപ്പില്‍ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാര്‍ട്ണര്‍ ആയിരുന്നുവെന്നും പറഞ്ഞു. പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. Also Read ; പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല, എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് : വിനായകന്‍ പാലക്കാട് തെരഞ്ഞെടുപ്പില്‍ സിപിഎം പാലക്കാട് ചെലവഴിച്ചത് […]

‘കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, ജീവന് ഭീഷണിയുണ്ട് ‘: കലാ രാജു

കൊച്ചി: വനിതാ കൗണ്‍സിലര്‍മാര്‍ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ചാണ് കാറില്‍ കയറ്റിയതെന്ന് കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജു. സ്ത്രീയുടെ മാനത്തിന് വില പറയുന്ന പാര്‍ട്ടിക്കൊപ്പം ഇനി നില്‍ക്കണോ എന്ന് ആലോചിക്കുമെന്നും കല രാജു വ്യക്തമാക്കി. ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് ബലം പ്രയോഗിച്ച് കൊണ്ടുപോയത്. പോലീസിന് വിഷയത്തില്‍ ഇടപെടാമായിരുന്നു എന്നും പക്ഷേ ഒന്നും ചെയ്തില്ലെന്നും കലാ രാജു കുറ്റപ്പെടുത്തി.സ്ത്രീത്വത്തെ അപമാനിച്ചതിനടക്കം കേസെടുക്കണമെന്നും സ്വന്തമായി കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കലാ രാജു പറഞ്ഞു. Also Read ; യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട് […]

‘പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് പരിശീലനം വേണ്ട’; മെക് 7നെതിരെ സുന്നി കാന്തപുരം വിഭാഗം മുശാവറ

കോഴിക്കോട്: മെക് 7നെതിരെ സുന്നി കാന്തപുരം വിഭാഗം മുശാവറ. മതവിശ്വാസത്തിന് ഹാനികരമാകുന്ന വ്യായാമങ്ങള്‍ വേണ്ടെന്നും പുരുഷന്മാര്‍ സ്ത്രീകള്‍ക്കൊപ്പം അഭ്യാസ മുറകള്‍ പരിശീലിക്കുന്നത് ശരിയല്ലെന്നും കാന്തപുരം വിഭാഗം മുശാവറ നിര്‍ദേശം നല്‍കി. സുന്നി വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും മുശാവറ മുന്നറിയിപ്പ് നല്‍കി. Also Read ; നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തില്‍ നവവധു ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ് നേരത്തെ മെക് 7നെതിരെ സമസ്ത എപി വിഭാഗവും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.മലബാറില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മെക് 7 വ്യായാമ […]

എന്‍.എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത പാര്‍ട്ടി ഏറ്റെടുക്കും, ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവയ്ക്കണം: എം വി ഗോവിന്ദന്‍

ബത്തേരി: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിപിഎം. കെപിസിസി ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. Also Read ; ‘ദുരൂഹ സമാധി’; പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും,സ്ഥലത്ത് നാടകീയ രംഗങ്ങള്‍, തല്‍കാലം സമാധി തുറന്ന് പരിശോധിക്കില്ല എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം […]

എംഎല്‍എ സ്ഥാനം രാജിവെച്ചത് മമത ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമെന്ന് പി വി അന്‍വര്‍

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമെന്ന് അന്‍വര്‍ വ്യക്തമാക്കി.  സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ രാജിക്കാര്യം വിശദീകരിച്ചത്. Also Read ; നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍ അതേസമയം പിണറായിസത്തിനെതിരെ പോരാടിയ തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മത്സരിക്കാന്‍ അവസരം നല്‍കിയ ഇടതുപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. 11-ാം തീയതി […]

പെരിയ ഇരട്ടക്കൊല ; നാല് സിപിഎം പ്രവര്‍ത്തകര്‍ പുറത്തിറങ്ങി,രക്തഹാരം അണിയിച്ച് സ്വീകരിച്ച് പ്രവര്‍ത്തകര്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ കെ വി കുഞ്ഞിരാമനടക്കമുള്ള നാല് സിപിഎം നേതാക്കളും പുറത്തിറങ്ങി.കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ സ്‌റ്റേ ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ഇവര്‍ പുറത്തിറങ്ങിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. Also Read ; തിരുപ്പതി ദുരന്തം ; ആറ് മരണം, അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ച് കയറി ആളുകള്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, […]

പെരിയ ഇരട്ടക്കൊല ; മുന്‍ എംഎല്‍എ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷാവിധി സ്റ്റേ ചെയ്തു

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികളായ നാല് സിപിഎം നേതാക്കളുടെ ശിക്ഷ കോടതി സ്‌റ്റേ ചെയ്തു. കേസില്‍ 5 വര്‍ഷത്തിന് ശിക്ഷ വിധിച്ച മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 4 പ്രതികളുടെ ശിക്ഷയാണ് കോടതി സ്‌റ്റേ ചെയ്തത്. ശിക്ഷാ വിധിക്കെതിരെ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഇവരെല്ലാം നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണുള്ളത്. Also […]

യുഡിഎഫ് അധികാരത്തില്‍ വരണം,പിണറായി വിജയന്‍ സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും : പി വി അന്‍വര്‍

മലപ്പുറം : യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പി വി അന്‍വര്‍. എല്ലാ യുഡിഎഫ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും അന്‍വര്‍ വ്യക്തമാക്കി. അതേസമയം തന്നെ വേണോ എന്ന് അവര്‍ തീരുമാനിക്കട്ടേയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. Also Read ; ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം; 32 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. സതീശന്‍ അടക്കം എല്ലാ യുഡിഎഫ് […]

പി വി അന്‍വറിന്റെ അറസ്റ്റ് ; സിപിഎമ്മിനെതിരെ വിഡി സതീശന്‍, അറസ്റ്റിനെ വിമര്‍ശിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത നടപടിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍.അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. അറസ്റ്റ് കൊടുംകുറ്റവാളിയെ പോലെയെന്ന് സതീശന്‍ പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമ ഭേദഗതിയെയും എതിര്‍ത്താണ് […]

പെരിയ ഇരട്ട കൊലക്കേസ്: ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: പെരിയ ഇരട്ട കൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ്, ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 8.15 നാണ് സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച 9 പേരെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കോടതി നിര്‍ദേശപ്രകാരമാണ് മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. Join with […]