നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. Also Read; ‘നൈറ്റ് ലൈഫ് നമ്മുടെ രാജ്യത്തിന് യോജിച്ചതല്ല, അതിന് തടയിടണം’: മേയര്‍ ബീന ഫിലിപ്പ് ‘യാത്രയയപ്പ് പരിപാടിയില്‍ പി പി ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ […]

കരുനാഗപ്പള്ളി കൊലപാതകം; കൊലപാതകത്തിന് മുമ്പ് പ്രതികള്‍ റിഹേഴ്‌സല്‍ നടത്തിയെന്ന് വിവരം

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ കൊലപാതകത്തിന് മുമ്പ് റിഹേഴ്‌സല്‍ നടത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു പരിശീലനം. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചു എന്നാണ് വിവരം. Also Read; മ്യാന്‍മര്‍, തായ്‌ലന്റ് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ മനു ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ വീട്ടില്‍ വെച്ചുനടന്ന പരിശീലനത്തിന് ശേഷം വീട്ടുമുറ്റത്ത് കിടന്ന കാറിലാണ് പ്രതികള്‍ കൊലപാതകം നടത്താന്‍ എത്തിയതെന്നാണ് പോലീസ് […]

പാതിവില തട്ടിപ്പ് കേസ്: മുഖ്യപ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

ഇടുക്കി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ രണ്ടു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കട്ടപ്പന, തങ്കമണി എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചോദ്യം ചെയ്യാന്‍ ആണ് കട്ടപ്പന കോടതി കസ്റ്റഡിയില്‍ വിട്ടത്. Also Read; ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതിക്കും വെള്ളത്തിനും നിരക്ക് കൂടും രണ്ടാഴ്ച്ച മുന്‍പ്, സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. 231 കോടിയുടെ തട്ടിപ്പ് […]

കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി; അരമണിക്കൂറിനിടെ മറ്റൊരു ആക്രമണം കൂടി, അന്വേഷണമാരംഭിച്ച് പോലീസ്

കൊല്ലം: കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതിന് പിന്നാലെ അരമണിക്കൂറിനുള്ളില്‍ മറ്റൊരു ആക്രമണം കൂടി. ഓച്ചിറ വവ്വാക്കാവില്‍ അനീറെന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ഒരുസംഘം ശ്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. Also Read; ഷഹബാസ് വധക്കേസ്; മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം, കുടുംബം മുഖ്യമന്ത്രിയെ കാണും കരുനാഗപ്പള്ളി താച്ചയില്‍മുക്കില്‍ വധശ്രമക്കേസ് പ്രതി സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് […]

ഷഹബാസ് വധക്കേസ്; മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം, കുടുംബം മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്‍ ഷഹബാസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം. മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ കുട്ടികള്‍ കൂടാതെ മുതിര്‍ന്നവരുടെ പങ്കുകൂടി ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്. മുഖ്യമന്ത്രി ഇന്ന് കോഴിക്കോടെത്തുമ്പോള്‍ കാണാനാണ് നീക്കം. സംഭവത്തില്‍ മുതിര്‍ന്നവര്‍ക്ക് കൂടി പങ്കുണ്ടെന്ന നിലപാടിലാണ് തുടക്കം മുതലേ കുടുംബമുള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചത്. പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു. പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിധിന്യായ വിവാദ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. Also Read; ഒരു പശുവിനെപ്പോലും വളര്‍ത്തിയിട്ടില്ല; ക്ഷീര കര്‍ഷകനല്ലാത്ത ഭാസുരാംഗനെ സംഘത്തില്‍ നിന്ന് പുറത്താക്കി സര്‍ക്കാര്‍ […]

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവം; പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 7 പ്രതികളെയാണ് വെറുതെ വിട്ടത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. തെളിവുകളുടെ അഭാവത്തിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി.] Also Read; കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തി; വിവി രാജേഷിനെതിരെ പോസ്റ്റര്‍ പ്രതിഷേധം 2022 ആഗസ്റ്റ് 31 ന് ബുധനാഴ്ച രാവിലെ 10 മണിയോടെ മെഡിക്കല്‍ കോളേജിലെ സന്ദര്‍ശക ഗേറ്റിലായിരുന്നു സംഭവം. ഡിവൈഎഫ്‌ഐ നേതാവിന്റെ കുടുംബത്തെ ആശുപത്രിയിലേക്ക് […]

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം. 480 പേജുള്ള കുറ്റപത്രമാണ് ആലത്തൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ദൃക്‌സാക്ഷിയുടെ മൊഴിയും ഡിഎന്‍എ പരിശോധനാ ഫലവുമാണ് കേസില്‍ ഏറെ നിര്‍ണായകമായത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ദൃക്‌സാക്ഷി ഉള്‍പ്പെടെ കേസില്‍ ആകെ 132 സാക്ഷികളും 30 ലേറെ ശാസ്ത്രീയ തെളിവുകളുമാണുള്ളത്. കേസില്‍ ഏക പ്രതി ചെന്താമര മാത്രമാണ്. ചെന്താമര കോടതിയില്‍ പലപ്പോഴായി ഉയര്‍ത്തിയ വാദങ്ങള്‍ പൂര്‍ണമായി തള്ളുന്ന കുറ്റപത്രമാണ് തെളിവുകളും രേഖകളും […]

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി

കൊച്ചി: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. കുട്ടികളുടെ മാതാപിതാക്കളോട് അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളില്‍ ഇരുവരെയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നീക്കം. Also Read; അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേയെന്ന് ഞാറക്കല്‍ എസ്‌ഐയോട് ഹൈക്കോടതി കേസില്‍ തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ […]

വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളിലൊന്ന് താമരശ്ശേരി; പരിശോധന കര്‍ശനമാക്കി

കോഴിക്കോട്: താമരശ്ശേരിയിലെ ലഹരി സംഘങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കിയതായി കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര. വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് താമരശ്ശേരി. അതിനാല്‍ ഇവിടെ വാഹന പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കിയിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുന്‍കാലങ്ങളെ അപേക്ഷിച്ച് ലഹരി കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് താമരശ്ശേരി. ഷിബിലയുടെ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ പോലീസ് ബോധപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ല. […]