രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്ന് തര്‍ക്കം ; പ്രകോപിതനായ അയല്‍വാസി യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു
പത്തനംതിട്ട: രാത്രിയില്‍ പാട്ട് ഉച്ചത്തില്‍ വെച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ അയല്‍വാസി യുവാവിനെ വീട്ടില്‍ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂരില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read ; ഓഗസ്റ്റ് 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന്‍ സന്ദര്‍ശിക്കും ഇളമണ്ണൂര്‍ സ്വദേശി കണ്ണന്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ കണ്ണന്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണന്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചത്് സന്ദീപിനെ പ്രകോപിപ്പിക്കുകയും അത് പിന്നീട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നെന്നും പോലീസ് […]