ഉത്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് പരാതി: ഡാബര്‍ ഇന്ത്യയുടെ ഉപസ്ഥാപനങ്ങള്‍ക്കെതിരെ കേസ്
വാഷിംഗ്ടണ്‍: ഹെയര്‍ റിലാക്‌സര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ആരോപിച്ച് യുഎസിലെയും കാനഡയിലെയും ഡാബര്‍ ഉപസ്ഥാപനങ്ങള്‍ക്കെതിരെ കേസ്. ക്യാന്‍സര്‍ ആരോപണങ്ങളുടെ പേരില്‍ ഡാബര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങള്‍ യുഎസിലും കാനഡയിലും കേസുകള്‍ നേരിടുന്നുവെന്ന് ആഭ്യന്തര എഫ്എംസിജി മേജര്‍ ഡാബറും വ്യക്തമാക്കി. തങ്ങളുടെ മൂന്ന് വിദേശ അനുബന്ധ സ്ഥാപനങ്ങള്‍ യുഎസിലെയും കാനഡയിലെയും ഫെഡറല്‍, സ്റ്റേറ്റ് കോടതികളില്‍ കേസുകള്‍ നേരിടുന്നുണ്ടെന്നാണ് ആഭ്യന്തര എഫ്എംസിജി മേജര്‍ ഡാബര്‍ ബുധനാഴ്ച പറഞ്ഞത്. അണ്ഡാശയ അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. […]