വടക്കുംനാഥ ക്ഷേത്രം ഉപദേശകസമിതി ക്രമക്കേട് നടത്തിയതായി ദേവസ്വം വിജിലന്‍സ് ; കോടതിയില്‍ പരാതി നല്‍കി
തൃശൂര്‍ : തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം ഉപദേശകസമിതി ക്രമക്കേട് നടത്തിയതായി ദേവസ്വം വിജിലന്‍സ് വിഭാഗം കണ്ടെത്തല്‍. എന്നാല്‍ ഇത് ഓഡിറ്റമാര്‍ക്ക് പറ്റിയ പിഴവാണെന്നാണ് ഉപദേശകസമിതിയുടെ വിശദീകരണം. സാധാരണ ഓഡിറ്റ് വിഭാഗം കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ ദേവസ്വം ബോര്‍ഡ് ഉപദേശക സമിതിയെ അറിയിച്ച് അതിന്റെ മറുപടി കൂടി കണക്കിലെടുത്താണ് പുറത്തു വിടാറുള്ളത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല മറിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് ഉപദേശക സമിതിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സാധിച്ചില്ലെന്നുമാണ് ഉപദേശക സമിതി അധികൃതര്‍ വ്യക്തമാക്കുന്നത്. Also […]