September 8, 2024

തൃശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട് ; കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് കളക്ടര്‍, വെള്ളക്കെട്ട് ഭരണകക്ഷിയുടെ സംഭാവനയെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ്

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂരിലുണ്ടായ അപ്രതീക്ഷിത വെള്ളക്കെട്ടില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ് തടസമായിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും കളക്ടര്‍ പ്രതികരിച്ചു. Also Read ; തിരുവനന്തപുരത്ത് റോഡിലെ വെള്ളക്കെട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് അപകടം: യുവാവ് മരിച്ചു എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. മഴവെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമെങ്കില്‍ ഏമ്മാക്കല്‍ ബണ്ട് തുറക്കുമെന്നും കനത്ത മഴയില്‍ ജില്ലയില്‍ […]

ആനയെഴുന്നള്ളിപ്പ് നിര്‍ദേശങ്ങളുമായി വനം വകുപ്പ്; അപ്രായോഗ്യമെന്ന് പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങള്‍

തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഏപ്രില്‍ 19നാണ് ലോകപ്രശസ്ഥമായ തൃശൂര്‍ പൂരം. 17 ന് രാത്രി സാമ്പിള്‍ വെടിക്കെട്ടും. അന്ന് രാവിലെ തന്നെ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ആനചമയ പ്രദര്‍ശനവും തുടങ്ങും. പൂരത്തോടനുബന്ധിച്ച് ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് വനം വകുപ്പ്. ഈ ഉത്തരവ് പ്രകാരം മേളം,വാദ്യം,തീവെട്ടി എന്നിവയെല്ലാം ആനകളുടെ 50 മീറ്റര്‍ അകലെയാകണമെന്നും.ആനകളുടെ 50 മീറ്റര്‍ അടുത്ത് പാപ്പാന്‍മാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നും ആനകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം വേണമെന്നും […]