യുഎഇയില്‍ കനത്ത മഴ : വിമാന യാത്രികര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍
അബുദാബി : യുഎഇയിലെ കനത്ത മഴയെ തുടര്‍ന്ന് വിമാന യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ദുബായ് എയര്‍പോര്‍ട്ടുകളും എയര്‍ലൈനുകളും.മഴമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ പതിവില്‍ നിന്നും നേരത്തെ യാത്ര തിരിക്കണമെന്നാണ് പ്രധാന നിര്‍ദേശം.ട്രാഫിക് അപ്‌ഡേറ്റുകള്‍ക്കായി ആപ്പുകള്‍ ഉപയോഗിക്കാനും മറ്റ് എളുപ്പവഴികള്‍ തെരഞ്ഞെടുക്കാനും നിര്‍ദേശമുണ്ട്.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നും മൂന്നും ടെര്‍മിനലുകളില്‍ എത്തിച്ചേരാന്‍ ദുബായ് മെട്രോ ഉപയോഗിക്കാമെന്നും അധികൃതര്‍ പറഞ്ഞു. ദുബായില്‍ ഇന്ന് ഇടിമിന്നല്‍ സാധ്യത പ്രവചിച്ചിട്ടുണ്ട്.രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ […]