നാളെത്തെ വിദ്യാഭ്യാസ ബന്ദില്‍ വ്യക്തത വരുത്തി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍
തിരുവനന്തപുരം: സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിനാണ് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളവര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ തലസ്ഥാന ജില്ലയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരായ പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എസ് യു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് നരനായാട്ടാണ് നടത്തിയതെന്ന് കെ എസ് യു പറയുന്നു. പോലീസിനെ ഇറക്കി വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് പ്രതിഷേധം അവസാനിപ്പിക്കാം എന്ന് സര്‍ക്കാര്‍ കരുതണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കെ എസ് യു നാളെ […]