ജമ്മുകാശ്മീരും ഹരിയാനയും പോളിങ് ബൂത്തിലേക്ക് ; തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ജമ്മുകാശ്മീരും ഹരിയാനയും പോളിങ് ബൂത്തിലേക്ക്. രണ്ട് സംസ്ഥാമങ്ങളിലേയും വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചു. ജമ്മുകാശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജീവ് കുമാര്‍ അറിയിച്ചു. സെപ്റ്റംബര്‍ 18ന് ആണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബര്‍ ഒന്നിന് വിധി എഴുതും. രണ്ട് സംസ്ഥാനങ്ങളിലും ഫലം ഒക്ടോബര്‍ നാലിന് പുറത്തുവരും. അതേസമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. Also […]