November 21, 2024

സുരക്ഷയില്‍ അടിമുടി മാറ്റം; തിരക്ക് നിയന്ത്രണം കടുകട്ടി, കുടമാറ്റത്തിന് ജനങ്ങളെ പ്രത്യേകം ക്രമീകരിക്കും

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇതുവരെ കാണാത്തത്ര സുരക്ഷയൊരുക്കി കേരളാ പോലീസ്.കുടമാറ്റ സമയത്ത് എങ്ങനെ ജനത്തെ വടം കെട്ടി നിയന്ത്രിക്കാം, വടം അഴിച്ചുമാറ്റി പൂരപ്രേമികളെ എങ്ങനെ പ്രവേശിപ്പിക്കണം തുടങ്ങിയവയെല്ലാം സേനാംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു. തൃശൂര്‍ ജില്ലാ കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ നടത്തി. തെക്കേഗോപുരനടയിലും പരിസര പ്രദേശങ്ങളിലും പോലീസ് കണ്‍ട്രോള്‍ റൂമിലുമായി ഡ്യൂട്ടിക്ക് വിന്യസിപ്പിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി 2 മണിക്കൂറോളമാണ് ട്രയല്‍ റണ്‍ നടത്തിയത്. Also read ; പൂര ലഹരിയിലേക്ക് തൃശൂര്‍; […]

തൃശ്ശൂര്‍ പൂരം പ്രതിസന്ധിയില്‍; പൂരത്തിന് ആനയെ വിടില്ലെന്ന് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍.

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ. വനംവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പ്രതിഷേധിച്ചാണ് തീരുമാനം. വനംവകുപ്പിൻ്റെ ഡോക്ടർമാരുടെ പരിശോധനയുണ്ടെങ്കിൽ ആനകളെ വിടില്ലെന്നാണ് എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ്റെ നിലപാട്. പുതിയ ഉത്തരവിൽ കടുത്ത നിയമങ്ങളാണുള്ളതെന്നും അസോസിയേഷൻ ചൂണ്ടിക്കാണിച്ചു. അസോസിയേഷൻ്റെ പക്കൽ അറുപത് ആനകളുണ്ടെന്നും എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി കെ എസ് ശ്രീജിത്ത് വ്യക്തമാക്കി. Also Read ; കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ 3712 ക്ലാര്‍ക്ക് ഒഴിവുകള്‍ ; SSC CHSL വിജ്ഞാപനം വന്നു […]

ആനയെഴുന്നള്ളിപ്പ് വിവാദ സര്‍ക്കുലര്‍ തിരുത്തി വനം വകുപ്പ്; പുതിയ സര്‍ക്കുലര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് വനം വകുപ്പ് പരറത്തിറക്കിയ സര്‍ക്കുലര്‍ തിരുത്തി വനം വകുപ്പ്. ആനകളുടെ എഴുന്നള്ളപ്പുമായി ബന്ധപ്പെട്ട് ഇറക്കിയ നിയന്ത്രണങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചത്. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദേശവും പിന്‍വലിച്ചു. ആനകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.തിരുത്തിയ സര്‍ക്കുലര്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. Also Read ; അടച്ചിട്ട വീട്ടിലെ 350 പവന്‍ സ്വര്‍ണം കവര്‍ന്നത് ആസൂത്രിതം; സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നേരത്തെ വനം […]