November 21, 2024

13 വര്‍ഷമായി വനത്തിന്റെ കാവല്‍ക്കാരന്‍; അവസാനം വന്യമൃഗത്തിന്റെ ആക്രമണത്തില്‍ മരണം

ഇത്രയും കാലം വനത്തേയും വന്യമൃഗങ്ങളെയും പരിപാലിച്ചുവന്നിരുന്ന പോളിന്റെ ജീവനെടുത്തതും ഒരു വന്യമൃഗം തന്നെയാണ്. ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം പോള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അറിഞ്ഞില്ല മരണം പതിയിരിപ്പുണ്ടെന്ന്. കര്‍ണാടകയില്‍ നിന്നെത്തിയ ബേലൂര്‍ മഗ്നയുടെ ഭീഷണിയുള്ളതിനാല്‍ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഒരാഴ്ചയായി കുറുവാ ദ്വീപിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. അതിനാല്‍ തന്നെ 40-ഓളം ജീവനക്കാരുള്ള വനം സംരക്ഷണസമിതിയില്‍ കുറച്ച് പേര്‍ക്ക് മാത്രമേ ജോലി നല്‍കിയിരുന്നുള്ളൂ. ഇക്കാരണത്താല്‍ പോളും കുറച്ചുദിവസമായി വീട്ടിലായിരുന്നു. Also Read ; വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ […]

വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ പ്രതിഷേധം

പുല്പള്ളി: വയനാട്ടില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ത്താല്‍ പുരോഗമിക്കുന്നു. എല്‍.ഡി.എഫും, യു.ഡി.എഫും ബി.ജെ.പി.യുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതിനിടെ, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടില്‍ എത്തിച്ച് മൃതദേഹവുമായി പുല്‍പ്പള്ളി ബസ് സ്റ്റാന്റില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. Also Read ; വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍ ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങിയിരുന്നത്. ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക […]

വയനാട് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി

മാനന്തവാടി: വയനാട് ഭീതി പടര്‍ത്തിയ കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി ആനയെ ട്രാക്ക് ചെയ്തതായാണ് വനം വകുപ്പ് വ്യക്തമാക്കിയത്. മണ്ണുണ്ടി കോളനിക്ക് സമീപത്തെ വനത്തിലാണ് നിലവില്‍ ആനയുള്ളതെന്നും ദൗത്യ സംഘം സ്ഥലത്തേക്ക് തിരിച്ചതായും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചിട്ടുണ്ട്. ട്രീ ഹട്ടില്‍ നിന്ന് ബേലൂര്‍ മഖ്നയെ നിരീക്ഷിക്കും. കര്‍ണാടക വനത്തിലേക്ക് ആന കടക്കാതിരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്നലെ 13 ടീമുകളുടെ ജാഗ്രതയില്‍ ആന ജനവാസ മേഖലയില്‍ എത്തിയില്ല. 300 മീറ്ററിനുള്ളില്‍ ആനയുടെ സിഗ്‌നല്‍ […]

കാട്ടാന വീട്ടില്‍ കയറി, ഒരാള്‍ക്ക് ദാരുണാന്ത്യം; കനത്ത പ്രതിഷേധവുമായി നാട്ടുകാര്‍

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി സംഭവിച്ച് സാഹചര്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഇന്ന് രാവിലെയാണ് കര്‍ണാകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ തുറന്നുവിട്ട ആന ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊന്നത്. പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. വയനാട്ടില്‍ വന്യജീവി […]