ജഡ്ജിയാണെന്ന് പറഞ്ഞ് പോലീസ് വാഹനത്തില്‍ യാത്ര; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
കാസര്‍ഗോഡ്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുര്‍ഗ് പോലീസിനെ കബളിപ്പിച്ച തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്ത് പിടിയില്‍. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. പത്തനംതിട്ട ജഡ്ജിയാണെന്നും തന്റെ വാഹനം കേടായതുകൊണ്ട് കാഞ്ഞങ്ങാട് നില്‍ക്കുകയാണെന്നും ഇയാള്‍ പോലീസിനെ വിളിച്ചറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ ഹോട്ടലിലെത്തിച്ചു. പിന്നാലെ താന്‍ ഭീഷണിയുള്ള ജഡ്ജാണെന്ന് കൂടി അറിയിച്ചതോടെ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. കുറച്ച് കഴിഞ്ഞ് പോകേണ്ടതുണ്ടെന്നറിയിച്ചതോടെ ഇയാളെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു. ആ സമയത്ത് അവിടെ നിന്നും ട്രെയിനില്ലാത്തതിനാല്‍ നീലേശ്വരത്തേക്ക് […]