ലോകത്ത് ആദ്യമായി പറക്കുംകാറുകളുടെ റേസിങ് വരുന്നു

അബുദാബി: ലോകത്ത് ആദ്യമായി പറക്കും കാറുകളുടെ ഓട്ടമല്‍സരം യുഎഇയില്‍ വരുന്നു. പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ അഞ്ച് മീറ്റര്‍ ഉയരത്തിലാണ് കാറുകള്‍ പറക്കുന്നത്. ആദ്യ ചാമ്പ്യന്‍ഷിപ്പ് യുഎഇയില്‍ 2025ല്‍ സംഘടിപ്പിക്കുമെന്ന് ഫ്രഞ്ച് കാര്‍ കമ്പനി മാക ഫ്ലൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ്റ്റ്യന്‍ പിനോ അറിയിച്ചു. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പറക്കുംകാറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. മണിക്കൂറില്‍ 250 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പായുന്ന കാറുകളില്‍ ഡ്രൈവര്‍മാരുമുണ്ടാവും. Also Read; എല്ലാ റെയില്‍ യാത്രക്കാര്‍ക്കും കണ്‍ഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയില്‍വേ […]