ആനയെ കണ്ട് ഭയന്നാണ് വഴിതെറ്റിയത്, രാത്രി ഉറങ്ങിയിട്ടില്ല ; വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

കൊച്ചി: എറണാകുളം കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. ആനയെ കണ്ട് ഭയന്നാണ് തങ്ങള്‍ക്ക് കാട്ടില്‍ വഴിതെറ്റിയതെന്ന് രക്ഷപ്പെട്ട് പുറത്തെത്തിയശേഷം സ്ത്രീകളെ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. രാത്രി 2 വരെ ആന തങ്ങള്‍ക്ക് ചുറ്റിലും ഉണ്ടായിരുന്നതായും സ്ത്രീകള്‍ പറഞ്ഞു. അട്ടിക്കളത്ത് നിന്നും 6 കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചു. നിലവില്‍ സ്ത്രീകളുടെ ആരോഗ്യാവസ്ഥ പ്രശ്‌നമില്ലെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. വ്യാഴാഴ്ച […]