സുരേഷ്‌ഗോപിവീണ്ടും ലൂര്‍ദ് മാതാ പള്ളിയിലെത്തി; സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു
തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ലൂര്‍ദ് മാതാ പള്ളിയില്‍ എത്തി മാതാവിന് സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു. സുരേഷ് ഗോപി തന്നെയാണ് മാതാവിന് കൊന്ത അണിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ലൂര്‍ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു. പള്ളിയിലെ മുഴുവന്‍ ആളുകളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു സുരേഷ് ഗോപി മാതാവിന് കൊന്ത അണിയിച്ചത്. മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന നേര്‍ച്ചയുടെ ഭാഗമായാണ് മുന്‍പ് സുരേഷ് ഗോപി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. […]