എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി ; 132 കോടി ബില്ലില്‍ വയനാടിന് ചെലവായത് 13 കോടി മാത്രം ബാക്കി 8 വര്‍ഷം മുന്‍പുള്ള ബില്ല്
കൊച്ചി: വയനാട് ദുരന്തത്തില്‍ ദുരന്തവേളയില്‍ എയര്‍ലിഫ്റ്റിങ് ചെയ്തതിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. എയര്‍ലിഫ്റ്റിങ് ചെയ്ത വകയില്‍ കേന്ദ്രം ചോദിച്ചത് 132.62 കോടി രൂപയാണെന്നും എന്നാല്‍ ഇതില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും കോടതി പറഞ്ഞു. കൂടാതെ 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ടൂടെ എന്നും കോടതി […]