കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കല്‍പ്പറ്റ: വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണും എന്ന് ചോദിച്ചായിരുന്നു ഹൈക്കോടതി ഹര്‍ജി തളളിയത്. ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത് പ്രശസ്തിക്ക് വേണ്ടിയാണോ എന്ന് ആരാഞ്ഞ കോടതി ഹര്‍ജിക്കാരന് 25,000 പിഴയും ചുമത്തി. ആക്രമണത്തിന് പിന്നില്‍ ഏത് കടുവയാണെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ വെടിവെക്കാവൂ, മാര്‍ഗരേഖ പാലിക്കാതെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത് എന്നിവയെല്ലാമായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്. സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ പ്രജീഷ് […]

ശബരിമലയിലെ വന്‍ഭക്തജന തിരക്ക്; ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനായി ദര്‍ശന സമയം നീട്ടും. ഒരു മണിക്കൂര്‍ നീട്ടാനാണ് തീരുമാനം. ഇനി മുതല്‍ ഉച്ചയ്ക്ക് മൂന്ന് ണിക്ക് നട തുറക്കും. ഇതിനായി തന്ത്രി അനുമതി നല്‍കി. നിലവില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകീട്ട് നാല് മണി മുതല്‍ രാത്രി 11 മണി വരെയുമാണ് നട തുറക്കുന്നത്. ഭക്തജനങ്ങളെ കയറ്റുന്നതിന്റെ മേല്‍നോട്ടം ഏറ്റെടുത്ത് ഐജി സ്പര്‍ജന്‍ കുമാര്‍ സന്നിധാനത്തെത്തി. ഭക്തജനത്തിരക്ക് ഏറുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. ദര്‍ശന സമയം […]

തൃഷക്കെതിരെ മാനനഷ്ടക്കേസുമായി മന്‍സൂര്‍ അലിഖാന്‍ ഹൈക്കോടതിയില്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി കേസില്‍ കുടുങ്ങിയ നടന്‍ മന്‍സൂര്‍ അലി ഖാന്‍ മാനനഷ്ടക്കേസുമായി ഹൈക്കോടതിയില്‍. നഷ്ടപരിഹാരമായി ഒരു കോടിരൂപ വീതം തൃഷ, ഖുഷ്ബു, ചിരഞ്ജീവി എന്നിവര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ‘താന്‍ തമാശരൂപേണ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ മുഴുവന്‍ കാണാതെയാണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ്’ ഹര്‍ജിയിലെ ആരോപണം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അടുത്തിടെ […]

ഒരു ദിവസം ഒരു ലക്ഷത്തിലധികം പേര്‍; ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍

കൊച്ചി: ശബരിമലയില്‍ അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്‍ശന സമയം ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി കൂട്ടുന്ന കാര്യം ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. നിലവില്‍ 17 മണിക്കൂറാണ് ഒരു ദിവസം നട തുറന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു ലക്ഷത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. ഈ സീസണിലെ ഏറ്റവും തിരക്കനുഭവപ്പെട്ട ദിവസമായിരുന്നു വെള്ളിയാഴ്ച. ഒരു ദിവസം പതിനെട്ടാംപടി കയറി ദര്‍ശനം നടത്താന്‍ കഴിയുക […]

തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐഎം മുഖപത്രം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി

ക്ഷേമപെന്‍ഷന്‍ വൈകിയതില്‍ ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐഎം മുഖപത്രം. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടി താമസിക്കുന്ന വീട് മകള്‍ പ്രിന്‍സിയുടെ പേരിലുള്ളത്. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്താണ് എന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് മറിയക്കുട്ടി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശാഭിമാനി തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദപ്രകടനം നടത്തിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ ഖേദപ്രകടനം തള്ളിയ മറിയക്കുട്ടി, […]

ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി. കേസിലും കേരളീയം പരിപാടിയുടെ പേരില്‍ കോടതിയില്‍ ഹാജാരാകാത്തതിലും ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ മറ്റ് ചിലര്‍ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ കോടതി, ഈ മാസം 30-നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ വ്യക്തമാക്കി. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ […]