ലോകത്തെ അമ്പരപ്പിച്ച ‘ടാര്‍സന്‍’ നടന്‍ അന്തരിച്ചു
ലോസ് ഏഞ്ചല്‍സ്(അമേരിക്ക): ലോകമെമ്പാടും ആരാധാകരെ സൃഷ്ടിച്ച ‘ടാര്‍സന്‍’ ടിവി പരമ്പരയിലെ പ്രധാന കഥാപാത്രമായ ടാര്‍സനെ അവതരിപ്പിച്ച ഹോളിവുഡ് നടന്‍ റോണ്‍ എലി (86) അന്തരിച്ചു. 1966 കളില്‍ പുറത്തിറങ്ങിയ പരമ്പരയാണ് ടാര്‍സന്‍. ടാര്‍സന്‍ വേഷത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധയാകര്‍ഷിച്ചത്. ടാര്‍സന് പുറമെ ‘സൗത്ത് പസഫിക്’, ‘ദ ഫൈന്‍ഡ് ഹു വാക്ക്ഡ് ദി വെസ്റ്റ്’, ‘ദി റെമാര്‍ക്കബിള്‍ മിസ്റ്റര്‍ പെന്നിപാക്കര്‍’ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ കിര്‍സ്റ്റണ്‍ കാസലെ എലിയാണ് മരണം വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. Also […]